ഒരു മണിക്കൂർ കൊണ്ട് പാലപ്പം ഉണ്ടാക്കാം; എളുപ്പത്തിൽ

  1. Home
  2. Cookery

ഒരു മണിക്കൂർ കൊണ്ട് പാലപ്പം ഉണ്ടാക്കാം; എളുപ്പത്തിൽ

image


വളരെ എളുപ്പത്തിൽ മൃദുവായി തയ്യാറാക്കാൻ സാധിക്കുന്ന ഒരു പാലപ്പത്തിന്റെ കൂട്ട് പരിചയപ്പെടാം

ആവശ്യമായ ചേരുവകൾ

പച്ചരി - ഒരു കപ്പ് ( കഴുകി വെള്ളം ഊറ്റിയത്)
ചോറ് - ഒരു തവി
തേങ്ങാ ചിരകിയത് - അര മുറി
യീസ്റ്റ് - അര ടീസ്പൂൺ ( അല്ലെങ്കിൽ ഒരു നുള്ള് സോഡാപൊടി)
പഞ്ചസാര - 2 ടേബിൾസ്പൂൺ
ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കേണ്ട വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് ഒരു പാത്രത്തിൽ അടച്ചു വയ്ക്കാം. വെള്ളം ചേർക്കാതെ വേണം വയ്ക്കാൻ. ആറുമണിക്കൂറിനു ശേഷം, ആവശ്യത്തിന് വെള്ളം ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കാം. അതിന് ശേഷം ഈ മാവ് ഉപയോഗിച്ച് ഒരു മണിക്കൂറിനു ശേഷം രുചികരമായ സോഫ്റ്റ് പാലപ്പം തയാറാക്കാം.