പുരുഷന്മാരെ നിങ്ങള്‍ ശ്രദ്ധിക്കണം, എന്നെപ്പോലെ ഭർത്താവിനെ ചൊല്പടിക്ക് നിർത്തണം; സ്ത്രീകൾക്ക് ഉപദേശവുമായി നടൻ ഗോവിന്ദയുടെ ഭാര്യ

ബോളിവുഡ് താരം ഗോവിന്ദയുടെ ഭാര്യയാണ് സുനിത അഹുജ. 38 വര്‍ഷം മുന്‍പായിരുന്നു ഗോവിന്ദയും സുനിതയും വിവാഹിതരായത്. ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യയെന്ന നിലയില്‍ താന്‍ അഭിമുഖീകരിച്ച അരക്ഷിതാവസ്ഥകളെക്കുറിച്ച് സുനിത അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എങ്ങനെയാണ് ഇത് തന്നെ ബാധിച്ചതെന്നും സുനിത അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു അഭിമുഖത്തില്‍ സ്ത്രീകള്‍ക്ക് ഒരു ഉപദേശം കൂടി നല്‍കിയിരിക്കുകയാണ് അവര്‍.
സ്ത്രീകള്‍ അവരുടെ പുരുഷന്മാരെ ശ്രദ്ധിക്കണമെന്നും തങ്ങളുടെ കൈപ്പിടിയിലൊതുക്കണമെന്നുമാണ് സുനിത അഹുജ അഭിമുഖത്തില്‍ പറഞ്ഞത്. ''നിങ്ങളുടെ പുരുഷന്മാരെ നിങ്ങള്‍ ശ്രദ്ധിക്കണം. പുരുഷന്മാര്‍ ക്രിക്കറ്റ് പോലെയാണ്. ചില സമയത്ത് നല്ലവരാകാം. ചിലസമയത്ത് മോശവും. എന്നെപ്പോലെ ഭർത്താക്കന്മാരെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ ഞാന്‍ സ്ത്രീകളോട് എല്ലായ്‌പ്പോഴും പറയാറുണ്ട്. നിങ്ങള്‍ക്ക് അതിനായില്ലങ്കിൽ നല്ല ഇടി കൊടുക്കണം'', സുനിത പറഞ്ഞു.
ഗോവിന്ദയുമായുള്ള തന്റെ ബന്ധം ഇപ്പോഴും ദൃഢമായി തുടരുകയാണെന്നും സുനിത അഭിമുഖത്തില്‍ വിശദീകരിച്ചു. ''ആര്‍ക്കും ഞങ്ങളെ വേര്‍പിരിക്കാനാവില്ല. ബന്ധം വേര്‍പ്പെടുത്താനായി ആഗ്രഹിക്കുന്ന കുറേപേരുണ്ട്. ഞാന്‍ ആരെയും അതിന് അനുവദിക്കില്ല. ഞാന്‍ വിജയിക്കും, കാരണം ബാബ എന്നോടൊപ്പമുണ്ട്'', സുനിത പറഞ്ഞു