മൂന്നു ദിവസത്തില്‍ 64 കോടി; ബോളിവുഡ് കീഴടക്കി ദൃശ്യം 2

  1. Home
  2. Entertainment

മൂന്നു ദിവസത്തില്‍ 64 കോടി; ബോളിവുഡ് കീഴടക്കി ദൃശ്യം 2

drishyam 2മലയാളത്തില്‍ വന്‍ വജയമായി മാറിയ ചിത്രമാണ് ദൃശ്യം. ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ബോളിവുഡ് കീഴടക്കുന്നത് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പാണ്. മൂന്നു ദിവസത്തില്‍ 60 കോടിയ്ക്ക് മുകളിലായിരിക്കുകയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍. ഈവര്‍ഷം ബോളിവുഡില്‍ റിലീസ് ചെയ്ത പല ഹിറ്റ് സിനിമകളുടേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ മുന്നേറ്റം.ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് ജീത്തു ജോസഫാണ് ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്. ചിത്രം കണ്ടിറങ്ങിയതിനുശേഷം പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ജീത്തുവിനെ ടാഗ് ചെയ്തുകൊണ്ട് കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.

മൂന്നു ദിവസം കൊണ്ട് 64 കോടി രൂപയാണ് ചിത്രം നേടിയത്. ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ഗംഗുഭായ്, ഭൂല്‍ ഭുലയ്യ 2 എന്നിവയ്ക്ക് ആദ്യ ദിവസങ്ങളില്‍ ലഭിച്ച കളക്ഷന്‍ ഇതിനോടകം ദൃശ്യം മറികടന്നു. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.അഭിഷേക് പത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സല്‍ഗനോകര്‍ എന്ന ജോര്‍ജ്കുട്ടി കഥാപാത്രമായാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍.