'അഞ്ച് ദിവസമാണ് ആ സീൻ ഷൂട്ട് ചെയ്തത്, മുട്ട ക്ലീൻ ചെയ്ത് കളയാൻ ഒരാഴ്ചയെടുത്തു,'; ഹരിശ്രീ അശോകൻ

  1. Home
  2. Entertainment

'അഞ്ച് ദിവസമാണ് ആ സീൻ ഷൂട്ട് ചെയ്തത്, മുട്ട ക്ലീൻ ചെയ്ത് കളയാൻ ഒരാഴ്ചയെടുത്തു,'; ഹരിശ്രീ അശോകൻ

HARISREE


മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി എന്റർറ്റെയിനറുകളിൽ ഒന്നാണ് ഉണ്ടായത് ഈ പറക്കും തളിക. എസ്‌ഐ വീരപ്പൻ കുറുപ്പും സുന്ദരനും സുന്ദരന്റെ പാസ്‌പോട്ട് കരണ്ട എലിയും പ്രേക്ഷകരെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. 

മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമാണ് താഹ എന്ന സംവിധായകന്റെ സംവിധാനത്തിൽ വന്നിട്ടുള്ളു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഹാസ്യ ചിത്രങ്ങൾ ആയിരുന്നു. അതിൽ ഏറ്റവും ജനപ്രീതി നേടിയൊരു ചിത്രമാണ് ഈ പറക്കും തളിക. ഇന്നും ഇതിനെ മറികടക്കാനൊരു സിനിമ പിറന്നിട്ടില്ല.

ചിത്രത്തിലെ ഏറ്റവും ജനപ്രിയമായ ഒരു സീനാണ് കൊച്ചിൻ ഹനീഫ അവതരിപ്പിച്ച പോലീസ് കഥാപാത്രത്തിന്റെ വീട്ടിൽ ദിലീപിന്റെയും ഹരിശ്രീ അശോകന്റെയും കഥാപാത്രങ്ങൾ കയറുന്നതും പിന്നീട് അവിടെ നടക്കുന്ന കോലാഹലങ്ങളും. ഈ പറക്കും തളിക എപ്പോൾ കണ്ടാലും ആ സീൻ വരുമ്പോൾ എത്ര മസിലുപിടിച്ച് ഇരുന്നാലും ചിരിവരും.

മറ്റാർക്കും ചെയ്ത് ഫലിപ്പിക്കാൻ പറ്റാത്ത തരത്തിലാണ് ആ സീനിൽ ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ സീൻ ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹരിശ്രീ അശോകൻ. അഞ്ച് ദിവസത്തോളം ആ സീൻ ഷൂട്ടിന് വേണ്ടി മാത്രം ചെലവഴിച്ചുവെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്.

ഈ പറക്കും തളികയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ആ സമയത്ത് നടനും സംവിധായകനുമായ ജോണി ആന്റണി. പറക്കും തളികയ്ക്ക് വേണ്ടി കോമഡിയുണ്ടാക്കാൻ ജോണി കൂടെയുണ്ടായിരുന്നുവെന്നും ജോണിയുടെ കോൺട്രിബ്യൂഷൻ ഒരുപാട് ആ സിനിമയിലുണ്ടെന്നുമാണ് ഹരിശ്രീ അശോകൻ പറയുന്നത്.

അന്ന് ഗ്രാഫിക്‌സ് ഇല്ലാത്തതിനാൽ പ്ലേറ്റൊക്കെ കൈ കൊണ്ടാണ് എറിഞ്ഞതെന്നും പഴം നൂലിൽ കെട്ടിയാണ് കൊച്ചിൻ ഹനീഫ്ക്കയുടെ സീൻ ഷൂട്ട് ചെയ്തതെന്നും ജോണി ആന്റണിയും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 'ഈ പറക്കും തളിക താഹ വളരെ എഞ്ചോയ് ചെയ്താണ് സംവിധാനം ചെയ്തത്.'

'ഒരു ദിവസം കൊണ്ട് തീരുമെന്ന് കരുതിയാണ് ആ വീട്ടിലെ സീനിന്റെ ഷൂട്ട് തുടങ്ങിയത്. പക്ഷെ അഞ്ച് ദിവസം ആവശ്യമായി വന്നു. അതുപോലെ ഒരുപാട് ഷോട്ടുകൾ അതിൽ ഉണ്ടായിരുന്നു. അഞ്ച് ദിവസത്തെ ഷൂട്ട് കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച എടുത്തു ശരീരത്തിൽ നിന്നും മുട്ട മുഴുവനായി ക്ലീൻ ചെയ്ത് കളയാനെന്നും', ഹരിശ്രീ അശോകൻ പറയുന്നു.