മലയാളത്തിന്റെ ചിരിയുടെ നിറകുടത്തിന് ഇന്ന് പിറന്നാൾ; ആശംസകളുമായി കൗമാര കലാകാരൻമാരും എത്തി

  1. Home
  2. Entertainment

മലയാളത്തിന്റെ ചിരിയുടെ നിറകുടത്തിന് ഇന്ന് പിറന്നാൾ; ആശംസകളുമായി കൗമാര കലാകാരൻമാരും എത്തി

jagathi


 

 കലോത്സവത്തിന്‍റെ ആവേശം നിറയുന്ന തലസ്ഥാനത്ത് ചിരിയുടെ രാജകുമാരന് പിറന്നാൾ ആശംസകളുമായി കൗമാര കലാകാരൻമാർ എത്തി. മലയാളത്തിന്‍റെ മഹാനടൻ ജഗതി ശ്രീകുമാറിന്‍റെ പിറന്നാളിനാണ് അദ്ദേഹത്തിനൊപ്പം അല്പസമയം ചെലവിടാൻ കലാപ്രതിഭകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് അവസരം ഒരുക്കിയത്. നിറഞ്ഞ സന്തോഷത്തോടെയാണ് തന്നിക്ക് ആശംസകളുമായെത്തിയ കൗമാര പ്രതിഭകളെ ജഗതി ശ്രീകുമാർ  അനുഗ്രഹിച്ചത്.

പൂച്ചെണ്ടുകളുമായാണ് കുട്ടി കലാകാരന്മാർ ജഗതിയെ വീട്ടിൽ കാണാനെത്തിയത്. തന്‍റെ കാൽ തൊട്ട് വന്ദിച്ച കുരുന്നുകളെ അദ്ദേഹം നിറ മനസോടെ അനുഗ്രഹിച്ചു. ജഗതിക്കുമുന്നിൽ കുട്ടികൾ തങ്ങളുടെ കഴിവുകളും പ്രകടിപ്പിച്ചു. ഇത്രയും വലിയൊരു നടന് മുന്നിൽ പെർഫോം ചെയ്യാൻ പറ്റിയത് വലിയ അനുഗ്രഹമാണ്. ഈ ഓർമ്മകൾ എന്നും മനസിലുണ്ടാകുമെന്ന് കുട്ടികൾ പറഞ്ഞു. അച്ഛന് കിട്ടാവുന്നതിൽ വെച്ച് വലിയ സമ്മാനമാണ് ഇതെന്ന് മകൻ രാജ് കുമാർ ശ്രീകുമാർ പറഞ്ഞു.

അതിനിടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് ജഗതി ശ്രീകുമാർ. നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന  'വല' എന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്. പ്രൊഫസര്‍ അമ്പിളി (അങ്കില്‍ ലൂണ.ആര്‍) എന്നാണ് ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയ ജോണര്‍ പരിചയപ്പെടുത്തിയ സംവിധായകന്‍ അരുണ്‍ ചന്തുവാണ് സംവിധാനം. . ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ മമ്മൂട്ടി ചിത്രം സിബിഐ 5ലും അഭിനയിച്ചിരുന്നു.