വസ്ത്രമില്ലാത്ത എന്റെ ദൃശ്യങ്ങൾ ആ ലാപ് ടോപ്പിൽ ഉണ്ടായിരുന്നു, അവർ പുറത്ത് വിടുമെന്ന് കരുതി; കനി കുസൃതി

  1. Home
  2. Entertainment

വസ്ത്രമില്ലാത്ത എന്റെ ദൃശ്യങ്ങൾ ആ ലാപ് ടോപ്പിൽ ഉണ്ടായിരുന്നു, അവർ പുറത്ത് വിടുമെന്ന് കരുതി; കനി കുസൃതി

KANI KUSRUTHI


കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. കനി പ്രധാന വേഷം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലെെറ്റ് ആ​ഗോള തലത്തിൽ അം​ഗീകാരങ്ങൾ നേടി. ​പിന്നാലെ ​ഗേൾസ് വിൽ ബി ​ഗേൾസ് എന്ന സിനിമയും ഏറെ പ്രശംസ നേടി. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കനി എപ്പോഴും അഭിനയ മികവ് കൊണ്ട് പ്രശംസ നേടുന്ന നടിയാണ്. എന്നാൽ സിനിമാ ലോകത്തെ പ്രശസ്തിയോട് കനിക്ക് താൽപര്യമില്ല.

ഷൂട്ടിന്റെ ഭാ​ഗമായുള്ള യാത്രകളും മറ്റും തനിക്ക് ഇഷ്ടമല്ലെന്നും സിനിമയേക്കാൾ പാഷൻ തനിക്ക് മറ്റ് കാര്യങ്ങളിലുണ്ടെന്നും കനി നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ലഭിക്കുന്ന റോളുകളെല്ലാം അവിസ്മരണീയമാക്കാൻ കനിക്ക് കഴിയുന്നു. തന്റേതായ അഭിപ്രായങ്ങളും നിലപാടുകളുമുള്ള കനി ഇതേക്കുറിച്ച് സംസാരിക്കാറുണ്ട്. സിനിമകളിൽ വളരെ ബോൾഡായ രം​ഗങ്ങളിൽ കനി അഭിനയിക്കുന്നു. മലയാളത്തിൽ ബിരിയാണി എന്ന സിനിമയിൽ നടി ചെയ്ത രം​ഗങ്ങൾ ഏറെ ചർച്ചയായി. ഇതേക്കുറിച്ച് സംസാരിക്കവെ കനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരിക്കൽ തന്റെ ലാപ്ടോപ്പിൽ ഒറ്റയ്ക്കുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. ദ ന്യൂസ് മിനുട്ടുമായുള്ള അഭിമുഖത്തിനിടെയാണ് പരാമർശം. ലാപ്ടോപ്പ് വെച്ച് ഇതേക്കുറിച്ച് ഞാൻ എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. എന്റെയടുത്ത് ഞാൻ സ്നേഹിക്കുന്ന പുരുഷനുണ്ട്, ഞാൻ ന​ഗ്നയാണെങ്കിൽ എങ്ങനെയായിരിക്കും അപ്പോൾ ഇരിക്കുക. ഞാൻ ഒറ്റയ്ക്കാണെങ്കിൽ എങ്ങനെയായിരിക്കും ഇരിക്കുക എന്നെല്ലാം ചിന്തിച്ചു. അടച്ചിട്ടയിടങ്ങളിൽ വസ്ത്രമില്ലാത്തപ്പോൾ ഇന്ത്യൻ സ്ത്രീകൾ എങ്ങനെയാണ് ഇരിക്കുന്നതെന്നെല്ലാം ആലോചിച്ചു. വീട്ടിൽ വെച്ച് എന്നെ സ്വയം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് ആ ഫയലുകൾ ഡിലീറ്റ് ചെയ്തു. ആരുമില്ലാത്തപ്പോൾ ഞാനെങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയണമായിരുന്നു. ഒരു ആക്ടറെന്ന നിലയിൽ എനിക്ക് കൗതുകമുണ്ടായിരുന്നു. ഈ ലാപ്ടോപ് വർക്ക് ചെയ്യാതായി. റിപ്പയറിന് കൊടുത്തു. തിരികെ ലഭിച്ചപ്പോൾ എക്സ്ക്ലൂസീവ് എന്ന ഫയൽ ഡെസ്ക്ടോപ്പിൽ കണ്ടു.

ഞാൻ എക്സ്ക്ലൂസീവ് എന്ന വാക്ക് ഉപയോ​ഗിക്കാറില്ല. എന്താണീ ഫയലിൽ എന്ന് നോക്കി. ഞാൻ ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം അതിലുണ്ട്. അവ പുറത്ത് വിടുമെന്ന് ഞാൻ കരുതി. പക്ഷെ ഞാനോ സുഹൃത്തുകളോ കണ്ടിട്ടില്ല. ഞാനത് കാര്യമാക്കുന്നില്ല. സ്വന്തം ന​ഗ്ന ചിത്രങ്ങൾ കൈവശം വെക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്ന് ആ സമയത്ത് ഞാൻ കരുതിയിരുന്നു. ഞാൻ മാതാപിതാക്കളോട് ചോദിച്ചു. അല്ലെന്ന് അവർ പറഞ്ഞു. നിനക്ക് കേസ് ഫയൽ ചെയ്യണോ എന്ന് ചോദിച്ചു.

ഞാനത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞു. അത് ഒരുപക്ഷെ വളരെ മോശം വീഡിയോകളായിരിക്കും. പക്ഷെ അത് ആരുടെയെങ്കിലും ഫാന്റസിയുമാകാം. വീഡിയോകൾ പുറത്താകുമെന്ന ഭയം തന്നെ ആശങ്കപ്പെടുത്തിയതേയില്ലെന്ന് കനി വ്യക്തമാക്കി. താൻ സ്വയം ഷൂട്ട് ചെയ്ത വീഡിയോയാണ്. തന്റെ സമ്മതമില്ലാതെ മറ്റൊരാൾ ഷൂട്ട് ചെയ്തതായിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല തോന്നുകയെന്നും കനി കുസൃതി വ്യക്തമാക്കി.