സുധിയുടെ അവസാന മണം പെർഫ്യൂം ആക്കി ഭാര്യ രേണുവിന് നൽകി ലക്ഷ്മി നക്ഷത്ര

  1. Home
  2. Entertainment

സുധിയുടെ അവസാന മണം പെർഫ്യൂം ആക്കി ഭാര്യ രേണുവിന് നൽകി ലക്ഷ്മി നക്ഷത്ര

lekshmi


മലയാളികൾ ഇപ്പോളും മറക്കാത്ത നടനാണ് കൊല്ലം സുധി.താരത്തെയും താരത്തിന്റെ കുടുംബത്തെയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്.ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര. രേണുവിന്‍റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. 

അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങളെല്ലാം പുതിയ യൂട്യൂബ് വിഡിയോയിലൂടെ ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് രേണു ലക്ഷ്മിയോട് ചോദിച്ചത്. തുടര്‍ന്ന് ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്റെ ​ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്.