വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ; കഴിഞ്ഞു പോയത് പത്ത് വർഷം, തിരിച്ചു വരവ് നടത്തി നടി അർച്ചന കവി

  1. Home
  2. Entertainment

വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ; കഴിഞ്ഞു പോയത് പത്ത് വർഷം, തിരിച്ചു വരവ് നടത്തി നടി അർച്ചന കവി

archana kavi


നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാൽ പിന്നീട് ചില വെബ്സീരിസുകളിൽ അർച്ചന വന്നെങ്കിലും സിനിമകളിൽ അത്ര സജീവമായിരുന്നില്ല. നിലവിൽ പത്ത് വർഷത്തിന് ശേഷം ബി​ഗ് സ്ക്രീനിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. ടൊവിനോ തോമസ് നായകനായി എത്തിയ ഐഡൻ്റിന്റിയിലൂടെയാണ് അർച്ചനയുടെ തിരിച്ചു വരവ്. 

ഈ അവസരത്തിൽ പത്ത് വർഷം എവിടെ ആയിരുന്നുവെന്ന ചോദ്യത്തിന് അർച്ചന കവി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്. "പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണ് ഐഡന്റിന്റി. ഇത് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ ഒരുപാട് അഭിമാനമുണ്ട്. ഇത്രയും ഒരു ​ഗ്യാപ്പ് വന്നതെന്ത് എന്ന് ചോദിച്ചാൽ എന്റെ ആരും വിളിച്ചില്ല. അത്രയേ ഉള്ളൂ. ഇതിനിടയിൽ ഞാൻ വിവാഹം കഴിച്ചു. പിന്നാലെ ഡിവോഴ്സ് നടന്നു. ഡിപ്രഷനും വന്നു. ഒടുവിൽ അതിൽ നിന്നും റിക്കവറായി. ശേഷം ഐഡന്റിന്റി ചെയ്തു. ഇതിനെല്ലാം ഒരു പത്ത് വർഷം എടുക്കുമല്ലോ", എന്നാണ് അർച്ചന കവി പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്.