'എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത്; ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആൾക്കാരല്ല പുരുഷന്മാർ'; നടി പ്രിയങ്ക അനൂപ്

  1. Home
  2. Entertainment

'എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത്; ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആൾക്കാരല്ല പുരുഷന്മാർ'; നടി പ്രിയങ്ക അനൂപ്

priyanka


എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്ന് നടി പ്രിയങ്ക അനൂപ്. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് പേരുടെ മുഖവും കാണിക്കണമെന്ന് നടി പറഞ്ഞു.

'എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാർക്ക് എന്നേക്കാൾ കുറച്ച് മുകളിൽ സ്ഥാനം കൊടുത്തിട്ടുണ്ട്, അത് ജീവതാവസാനം വരെ കൊടുക്കും. എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്. സ്ത്രീകൾക്ക് മാത്രം സംഘടന പോര. തുല്യ ശക്തിയായ പുരുഷന്മാർക്കും ഇതുപോലെയൊരു സംഘടന വേണം.

പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തുല്യമായി അവരെ പുറത്തുകാണിക്കണം. മുഖം മറച്ചുവയ്ക്കരുത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ഞാൻ ചെറിയ ചെറിയ വാക്കുകൾ പറഞ്ഞത് വൈറലായി. അന്ന് പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു. ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആൾക്കാരല്ല പുരുഷന്മാർ. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങാം എന്ന അഭിപ്രായക്കാരിയാണ് ഞാൻ.'- നടി പറഞ്ഞു.

'ഒരു കാര്യം ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താം. ശംഖുമുഖം കടപ്പുറത്ത് എല്ലാവരും പോയിട്ടുണ്ടാകും. അവിടെയൊരു സ്ത്രീയെ ഇങ്ങനെ കിടത്തിയിട്ടുണ്ട്. ഒരു തുണി അതിന് ഇട്ടുകൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ. ഇല്ലല്ലോ.

എന്തുകൊണ്ട്? അതൊരു സ്ത്രീയല്ലേ. ഇതുപോലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഇതിലൊന്നുമല്ല കാര്യം. ഇപ്പോൾ നിങ്ങളെടുത്തിരിക്കുന്ന തീരുമാനം, പുരുഷന്മാർക്കുള്ള സംഘടന, ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിനൊപ്പം നിൽക്കും. പുരുഷന്മാരെ സപ്പോർട്ട് ചെയ്യുകയെന്നത് എന്റെ ഏറ്റവും വലിയ കാര്യമാണ്.'- പ്രിയങ്ക അനൂപ് പറഞ്ഞു.