നേരെചൊവ്വേ സംസാരിക്കുന്നത് പലർക്കും ഇഷ്ടമാകില്ല, ഡബ്ല്യുസിസിയിൽ വിശ്വാസമില്ല: സ്വാസിക പറയുന്നു

  1. Home
  2. Entertainment

നേരെചൊവ്വേ സംസാരിക്കുന്നത് പലർക്കും ഇഷ്ടമാകില്ല, ഡബ്ല്യുസിസിയിൽ വിശ്വാസമില്ല: സ്വാസിക പറയുന്നു

swasika


സിനിമയിലും സീരിയലിലും ഒരുപോലെ സാന്നിധ്യം അറിയിക്കാൻ സാധിച്ച താരമാണ് സ്വാസിക. സിനിമയിലൂടെ കരിയർ ആരംഭിച്ചെങ്കിലും സ്വാസിക മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത് സീരിയലിലൂടെയാണ്. പിന്നാലെ തന്നെ താരം സിനിമാ രംഗത്തും സജീവമായി മാറി.  ഇപ്പോഴിതാ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനെക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സ്വാസിക. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. 

ഡബ്ല്യുസിസി പോലെയുളള സംഘടനകളിൽ വിശ്വാസമില്ല. എന്തെങ്കിലും പ്രശ്നം വന്നാൽ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും. അതല്ലാതെ സംഘടനയുടെ പിൻബലത്തിൽ മാത്രമേ നമുക്കു സുരക്ഷിതമായ ജോലിയിടം സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്നൊന്നും ഞാൻ കരുതുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

അഭിപ്രായങ്ങൾ തുറന്നു പറയുന്നത് മൂലം എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനും സ്വാസിക മറുപടി പറയുന്നുണ്ട്. നിലപാടുകൾ വ്യക്തമായി പറയുമ്പോൾ സ്വാഭാവികമായും ദോഷങ്ങളുണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്. കാര്യങ്ങൾ നേരെ ചൊവ്വേ സംസാരിക്കുന്നതാണു പലർക്കും ഇഷ്ടമില്ലാത്തത്. വളഞ്ഞു മൂക്കു പിടിക്കുക, കള്ളത്തരം മനസിൽ വച്ച് ചിരിക്കുക ഇതൊക്കെയാണ് ചിലർക്ക് താൽപര്യമെന്നും സ്വാസിക പറയുന്നു.

എന്താണോ മനസിൽ തോന്നുക അത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാട് എന്നാണ് സ്വാസിക പറയുന്നത്. അയ്യോ ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ച് എങ്ങനെയാണ് വർത്തമാനം പറയുക എന്നും സ്വാസിക പറയുന്നുണ്ട്.

എന്തായാലും എന്തെങ്കിലുമൊക്കെ കുറ്റം പറയാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നുറപ്പാണ്. പറഞ്ഞു കഴിഞ്ഞ് അത് ചിലപ്പോൾ തെറ്റാകാം. മറ്റൊരാൾ ചൂണ്ടിക്കാണിക്കുമ്പോൾ മനസിലാകും. അടുത്ത തവണ സംസാരിക്കുമ്പോൾ ശ്രദ്ധിക്കും. ഇത് ജീവിതമാണ്. സംസാരിക്കുമ്പോൾ ഓട്ടോ കറക്ട് സംവിധാനം മനുഷ്യന് ഇല്ലല്ലോയെന്നും സ്വാസിക ചോദിക്കുന്നുണ്ട്. എല്ലാവരേയും സന്തോഷിപ്പിച്ച് നമുക്കൊരിക്കലും സംസാരിക്കാൻ പറ്റില്ലെന്നാണ് സ്വാസിക പറയുന്നത്.