'ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌ത് റിമി ടോമി
‘
ഗായിക അഭിനയത്രി എന്നീ നിലകളിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. വേദി ഇളക്കി മറിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് റിമിക്കുള്ളതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് റിമി ടോമിക്ക്. സ്വന്തമായി അടുത്തകാലത്തായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട് യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് റിമിടോമി താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ നിവിൻ പോളിയും ജയസൂര്യയുമായുള്ള ഒരു സെൽഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിവിന്റെ തന്നെ ഡയലോഗായ ‘ഒറ്റക് വഴി വെട്ടി വന്നവർ’ എന്ന ക്യാപ്‌ഷനോടെയായിരുന്നു റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്‌തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഷർട്ടിൽ വളരെ കൂൾ ലുക്കിലാണ് ഇരുവരെയും കാണാൻ കഴിയുന്നത്. എന്തിരുന്നാലും മൂന്ന്പേരുടെയും ആരാധകർ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.