ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം നേടുമോ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’; പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്ക് മത്സരിക്കുന്നു

  1. Home
  2. Entertainment

ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം നേടുമോ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’; പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്ക് മത്സരിക്കുന്നു

all we


 

ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’[പ്രഭയായി നിനച്ചതെല്ലാം]. അന്തരാഷ്ട്ര തലങ്ങളിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ്. 

എന്നാൽ ഇതിനൊക്കെ പുറമെ നാളെ പുലർച്ചെ പ്രഖ്യാപിക്കാനിരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്ക് മത്സരിക്കുകയാണ് ചിത്രം. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ രാജ്യം.

മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള പുരസ്‌ക്കാര ചടങ്ങാണ് നാളെ നടക്കുന്നത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 

രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത്. യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്‌നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.