ദുബായ് മികച്ചനഗരം; ഡ്രോൺ ഷോ 29 വരെ

  1. Home
  2. Global Malayali

ദുബായ് മികച്ചനഗരം; ഡ്രോൺ ഷോ 29 വരെ

dubai


ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്നനേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ നടക്കുന്ന പ്രത്യേക ഡ്രോൺ ഷോ 29 വരെ നീണ്ടുനിൽക്കും. ജുമൈര, ദി ബീച്ച് എന്നിവിടങ്ങളിലായി നടക്കുന്ന ഡ്രോൺ ഷോ കാണാൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്.

ലോകത്തിലെ ഏറ്റവുംവലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസർ പ്രഖ്യാപിച്ച ‘ട്രാവലേഴ്സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷൻ അവാർഡ് 2023’ പ്രകാരമാണ് ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ദുബായിയെ തിരഞ്ഞെടുത്തത്. തുടർച്ചയായരണ്ടാംവർഷമാണ് ഈ സ്ഥാനം ദുബായിക്ക് ലഭിക്കുന്നത്. വിനോദസഞ്ചാരത്തിനും ബിസിനസിനും ലോകത്തിലെ ഏറ്റവുംമികച്ച മൂന്ന് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ദുബായിയുടെ പദവി ഏകീകരിക്കുന്നത് ലക്ഷ്യമിട്ട് അടുത്തിടെ ആരംഭിച്ച ദുബായ് ഇക്കണോമിക് അജണ്ട ഡി 33-നെ പിന്തുണയ്ക്കുന്നതാണ് ഈ അംഗീകാരം.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികൾ ചേർന്നാണ് ട്രിപ്അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2021 നവംബർ ഒന്നുമുതൽ 2022 ഒക്ടോബർ 31 വരെയുള്ള അവലോകനങ്ങളുടെയും യാത്രക്കാരിൽനിന്നുള്ള റേറ്റിങ്ങുകളുടെയും അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം നിർണയിക്കുന്നത്.