വായ്നാറ്റം അകറ്റാൻ ഇതാ ചില എളുപ്പ വഴികൾ
വായ്നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആത്മവിശ്വാസത്തെയും സാമൂഹിക ഇടപെടലുകളെയും ഇത് പ്രതികൂലമായി ബാധിക്കാറുണ്ട്. , ദന്തസംബന്ധമായ പ്രശ്‌നങ്ങൾ, ചില ഭക്ഷണശീലങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. എന്നാൽ ദൈനംദിന ജീവിതത്തിൽ ചില ലളിതമായ ശീലങ്ങൾ പിന്തുടർന്നാൽ വായ്നാറ്റം ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും.
അവ എന്തൊക്കെയാണ് നോക്കാം
ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി ചവയ്ക്കുക
ആഹാരശേഷം ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി ഇവ ചവയ്ക്കുന്നത് താൽക്കാലിക ശമനത്തിനു നല്ലതാണ്.
ദിവസവും തൈര് കഴിക്കുന്നത് ശീലമാക്കുക
തൈരിൽ ലാക്ടോബാസിലസ് എന്ന ആരോഗ്യകരമായ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്.മോശം ബാക്ടീരിയകളെ ചെറുക്കാൻ ഈ ആരോഗ്യകരമായ ബാക്ടീരിയകൾക്ക് കഴിയും.
ഓറഞ്ച്, ആപ്പിൾ, നാരങ്ങ
ഓറഞ്ച്, ആപ്പിൾ, നാരങ്ങ എന്നീ പഴവർഗ്ഗങ്ങൾ വായിലെ ചീത്ത ബാക്ടീരിയയുടെ പ്രവർത്തനം കുറയ്ക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കുന്നു.
വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുക
വായ്നാറ്റത്തിന് പാൽ ഒരു പ്രതിവിധിയാണ്. വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുന്നത് വായ്നാറ്റം ഗണ്യമായി കുറയ്ക്കും.
പെരുംജീരകം ചവയ്ക്കുക
പ്രധാന ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കുന്നു.
ബേക്കിംഗ് സോഡ ചേർത്ത മൗത്ത് വാഷ് വായ്നാറ്റം കുറയ്ക്കും.
ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 2 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. മൗത്ത് വാഷ് വായിൽ വെച്ച് കുറഞ്ഞത് 30 സെക്കൻഡ് നേരം നന്നായി കഴുകിയ ശേഷം തുപ്പിക്കളയുക.
