ഒരാളുടെ വിരലടയാളം ഉപയോഗിച്ച് ക്യാന്‍സര്‍ തിരിച്ചറിയുന്നത് എങ്ങനെ ? പുതിയ പഠനം
സാധാരണയായി വിരലടയാളം എന്തിനാണ് ഉപയോഗിക്കാറുള്ളത്. ജീവിതകാലം മുഴുവനുള്ള നമ്മുടെ ഐഡന്റിറ്റി ആയിട്ട് അല്ലേ? എന്നാല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ വിരലടയാളം ഉപയോഗിക്കാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട് അല്ലേ. പക്ഷേ കാര്യം ശരിയാണ്. ബാഴ്‌സലോണയിലെ ഗവേഷകരാണ് ഇതേസംബന്ധിച്ച് പഠനം നടത്തിയത്.ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ വിരൾ അടയാളം ഉപയോഗിച്ച് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു
ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ഗ്യാസ്ട്രിക് ക്യാന്‍സര്‍, രക്താര്‍ബുദം, പിറ്റിയൂട്ടറി ട്യൂമറുകള്‍ എന്നിങ്ങനെ ആറ് തരത്തിലുള്ള ക്യാന്‍സറുകളിലാണ് വിരലടയാളവുമായുള്ള ബന്ധപ്പെട്ട് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.മനുഷ്യന്റെ വിരലടയാളത്തിലെ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ക്ക് ഒരാളുടെ ആരോഗ്യത്തെയും അയാള്‍ക്കുളള രോഗത്തെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.ഇവാനാവോ പറയുന്നത്. വിരലടയാളങ്ങളില്‍ അടങ്ങിയിരിക്കുന്ന ആർ.ആർ. എൻ.എ തന്മാത്രകളെ നേരിട്ട് വിശകലനം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലുള്ള ടെക്നോളജിയും കൂടി ഇതിനോടൊപ്പം കണ്ടെത്തിക്കഴിഞ്ഞു.