ബഹ്റൈൻ: ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
ഓരോ മാസവും നടക്കുന്ന ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച ( ഈ മാസം 31) നടക്കും. രാവിലെ 9.30 മുതൽ 11.30 വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ അംബാസഡർ വിനോദ് കെ. ജേക്കബ്, കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലാർ ടീം, അഭിഭാഷകരുടെ പാനൽ പങ്കെടുക്കുമെന്ന് എംബസി അറിയിച്ചു.ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന പ്രവാസികൾ 31ന് രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്നും പരാതികൾ മുൻകൂട്ടി ഇമെയിലിൽ അറിയിക്കാമെന്നും എംബസി അറിയിച്ചു.
