ഖത്തറിൽ ബലി പെരുന്നാൾ അവധി ചൊവ്വാഴ്ച മുതൽ

  1. Home
  2. International

ഖത്തറിൽ ബലി പെരുന്നാൾ അവധി ചൊവ്വാഴ്ച മുതൽ

eid ul fitr


ഖത്തറിൽ ബലി പെരുന്നാൾ പൊതു അവധി ചൊവ്വാഴ്ച മുതൽ ആരംഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ ഓഫീസുകൾ എന്നിവയ്ക്ക് മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 30 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.

ദുൽഹജ്ജ് 9 മുതൽ 13 വരെയുള്ള കാലയളവിലാണ് അഞ്ച് ദിവസത്തെ അവധി ബാധകമാകുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അമിരി ദിവാൻ ഞായറാഴ്ച രാവിലെ പുറത്തിറക്കി.

ജി.സി.സി രാജ്യങ്ങളിലൊട്ടാകെ ബുധനാഴ്ചയാണ് ബലി പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. അവധിക്ക് ശേഷം ജീവനക്കാർ മേയ് 31 ഞായറാഴ്ച മുതൽ പതിവ് ജോലികളിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.