ഭർത്താവിന് തന്നെ അഭിനന്ദിക്കാൻ മടി; ഭാര്യ സോഫ്റ്റ് ഡ്രിങ്കിൽ കീടനാശിനി കലർത്തി നൽകി

തന്നെ അഭിനന്ദിക്കാൻ മടി കാണിച്ച ഭര്‍ത്താവിന് ഭാര്യ വിഷം നൽകി. മിസോറി പോലീസ് രജിസ്റ്റര്‍ ചെയ്തു. അമേരിക്കയിലെ മിസോറി സ്വദേശിനിയായ മിഷേല്‍ എന്ന 47 -കാരിയാണ് ഭര്‍ത്താവ് അഭിനന്ദിക്കാത്തതിനെ തുടര്‍ന്ന് സോഫ്റ്റ് ഡ്രിങ്കിൽ കീടനാശിനി കലർത്തി നൽകിയത്. ഭര്‍ത്താവിന്‍റെ അമ്പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിട്ടും അദ്ദേഹം തന്നെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതിരുന്നതിനാണ് ഇത്തരമൊരു കടുംകൈയ്ക്ക് ശ്രമിച്ചതെന്നും പോലീസിനോട് പറഞ്ഞു.
സ്വകാര്യതയെ മുന്‍ നിര്‍ത്തി പേര് വെളിപ്പെടുത്താത്ത ഭര്‍ത്താവ് കഴിഞ്ഞ ജൂൺ 24 നാണ് ലാക്ലെഡ് കൗണ്ടി പോലീസില്‍ ഭാര്യ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി തെളിവ് സഹിതം കേസ് നല്‍കിയത്. അതിനായി അദ്ദേഹം വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് കൈമാറിയത്.
വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മൗണ്ടൻ ഡ്യൂ കുടിച്ചപ്പോള്‍ ആദ്യം ശുചിവ്യത്യാസം അനുഭവപ്പെട്ടു. പിന്നാലെ വയറിളക്കവും തൊണ്ടവേദനയും ഛർദ്ദിയും തുടങ്ങി. പിന്നീട് പലപ്പോഴും വീട്ടില്‍ വാങ്ങി സൂക്ഷിച്ച് വച്ച മൗണ്ടൻ ഡ്യൂ കുടിക്കുമ്പോഴൊക്കെ അദ്ദേഹത്തിന് ഈ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍, പുറത്ത് നിന്നും വാങ്ങി കുടിച്ച മൗണ്ടൻ ഡ്യൂവിൽ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതോടെയാണ് തന്‍റെ ഇഷ്ട പാനീയത്തില്‍ ആരോ വിഷം കലർത്തുന്നുണ്ടെന്ന് അദ്ദേഹത്തിന് സംശയം തോന്നിയത്.
അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഭാര്യ, കളകളെയും ചെറിയ ചെടികളെയും കരിച്ച് കളയാനായി ഉപയോഗിക്കുന്ന റൌണ്ട് അപ്പ് എന്ന കീടനാശിനി തന്‍റെ സോഫ്റ്റ് ഡ്രിങ്കില്‍ കലർത്തുന്നുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമായി. ഇതേ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പുമായി അദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു.