ബലി പെരുന്നാൾ അവധി; അജ്മാനിൽ നാല് ദിവസം സൗജന്യ പാർക്കിങ്

  1. Home
  2. International

ബലി പെരുന്നാൾ അവധി; അജ്മാനിൽ നാല് ദിവസം സൗജന്യ പാർക്കിങ്

parking


ബലി പെരുന്നാൾ അവധിയോടനുബന്ധിച്ച് അജ്മാനിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ പാർക്കിങ്ങിന് ഫീസ് ഈടാക്കില്ലെന്ന് അജ്മാൻ നഗരസഭയും ആസൂത്രണ വകുപ്പും അറിയിച്ചു.

അവധി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് തീരുമാനം. സാധാരണ പാർക്കിങ് നിരക്കുകൾ മേയ് 30 ശനിയാഴ്ച മുതൽ വീണ്ടും പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, സ്വകാര്യ പാർക്കിങ് മേഖലകളിലും പ്രത്യേക നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിലും നിലവിലെ നിയമങ്ങൾ തുടരുമോയെന്ന് പരിശോധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.