മസ്കത്ത് നൈറ്റ്സിനായി ഖുറം പാർക്ക് അടച്ചു
മസ്കത്ത് നൈറ്റ്സിന് മുന്നോടിയായി മസ്കത്തിലെ മൂന്ന് പാർക്കുകൾ അടച്ചിടുന്നു. മസ്കത്ത് നൈറ്റ്സിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായാണ് പാർക്കുകൾ അടച്ചിടുന്നത്. ഖുറം പാർക്ക് വ്യാഴാഴ്ച മുതൽ അടച്ചിട്ടു. ഇതിനുപുറമെ, നസീം ഗാർഡൻ, ആമിറാത്ത് പാർക്ക് എന്നിവ ഞായറാഴ്ച മുതൽ അടച്ചിടും. പാർക്കുകൾ അടച്ചിടുന്നതുമൂലമുള്ള അസൗകര്യങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
