ഇടപാടുകാർ ശ്രദ്ധിക്കുക: നാളെ മുതൽ തുടര്‍ച്ചയായ 5 ദിവസം ബാങ്ക് അവധി, സെപ്തംബർ മാസം 9 അവധികൾ

  1. Home
  2. Kerala

ഇടപാടുകാർ ശ്രദ്ധിക്കുക: നാളെ മുതൽ തുടര്‍ച്ചയായ 5 ദിവസം ബാങ്ക് അവധി, സെപ്തംബർ മാസം 9 അവധികൾ

Bank holiday


നാളെ മുതൽ അഞ്ച് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി. വരുന്നത് തുടര്‍ച്ചയായ അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തണം. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണവും, 30ന് മൂന്നാം ഓണവും, 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. 

ഇതുകൂടാതെ സെപ്റ്റംബര്‍ മാസത്തിൽ ഒൻപത് ദിവസവും ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറും ഉൾപ്പെടെ ഇന്ത്യയുടെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും, ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി. 

സെപ്തംബർ മാസത്തിലെ കേരളത്തിലെ അവധി ദിനങ്ങള്‍

സെപ്റ്റംബർ 3: ഞായറാഴ്ച
സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി
സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച
സെപ്റ്റംബർ 10: രണ്ടാം ഞായറാഴ്ച
സെപ്റ്റംബർ 17: മൂന്നാം ഞായറാഴ്ച
സെപ്റ്റംബർ 22: ശ്രീനാരായണ ഗുരു സമാധി
സെപ്റ്റംബർ 23: നാലാം ശനിയാഴ്ച
സെപ്റ്റംബർ 24: നാലാം ഞായറാഴ്ച
സെപ്റ്റംബർ 27: നബിദിനം