കൊണ്ടോട്ടോയിൽ 9 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ

  1. Home
  2. Kerala

കൊണ്ടോട്ടോയിൽ 9 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ

image


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടോയിൽ 9 വയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കഴിഞ്ഞ ആഴ്ച കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയെ കട ഉടമ പീഡിപ്പിച്ചെന്നാണ് ആരോപണം.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ കൊണ്ടോട്ട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം പുറത്തറിഞ്ഞതിന് ശേഷം മുൻകൗൺസിലർ വീട്ടിൽ എത്തി ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെന്നും കുടുംബം ആരോപിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കട ഉടമ പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി.