വ്യക്തി വിരോധത്തിന്റെ പേരിൽ മലപ്പുറത്ത് മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു

  1. Home
  2. Kerala

വ്യക്തി വിരോധത്തിന്റെ പേരിൽ മലപ്പുറത്ത് മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു

crime


വ്യക്തി വിരോധത്തിന്റെ പേരിൽ നടുറോട്ടിൽ വെച്ച് മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വേങ്ങരയിൽ വെച്ച് ചേറൂർ സ്വദേശി കാളങ്ങാടൻ പുരുഷോത്തമനെയാണ് ചേറൂർ സ്വദേശിയായ പുലാൻ മുഹമ്മദലി മടവാൾകൊണ്ട് വെട്ടിയത്. ആറുവർഷം മുൻപ് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഈ സംഭവവും. ഇത് മൂന്നാം തവണയാണ് മുഹമ്മദലിയും പുരുഷോത്തമനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

മുഹമ്മദലിയെ വൈദ്യ പരിശോധനക്കായി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ പുരുഷോത്തമന്റെ ബന്ധുക്കൾ കൈയ്യേറ്റ ശ്രമം നടത്തി. പുരുഷോത്തമന്റെ ബന്ധുക്കൾ ആശുപത്രി അടിച്ച് തകർത്തു. പുരുഷോത്തമന്റെ മകൻ അഖിൽ, വാർഡ് മെമ്പറും പ്രദേശിക കോൺഗ്രസ് നേതാവുമായ സുബ്രമണ്യൻ അടക്കം ആറുപേർക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തു.