ആലപ്പുഴയിലെ രക്ഷാപ്രവർത്തനം: അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം

  1. Home
  2. Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം: അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം

GUNMAN


നവകേരള യാത്രയ്ക്കിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദിച്ചെന്ന കേസിൽ അഞ്ചു പ്രതികൾക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്. അനിൽകുമാർ, സുരക്ഷാസംഘത്തിലെ അംഗങ്ങളായ എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം.

2023 ഡിസംബർ 15-ന് ആലപ്പുഴ ജനറൽ ആശുപത്രിക സമീപമാണ് ആ സംഭവം.
അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർക്ക് മുഖ്യമന്ത്രിയുടെ ഗൺമാനും അകമ്പടി സുരക്ഷാസേനയും മർദിച്ചെന്നായിരുന്നു പരാതി. അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ കേസിൽ പ്രതികളായ അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർ നിലവിൽ സസ്‌പെൻഷനിലാണ്