അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്.അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ നാട്ടുകാർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.നിലവിൽ രോഗം ബാധിച്ച് ഒൻപത് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്
