കോട്ടയത്ത് 50,000 രൂപയ്ക്ക്മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  1. Home
  2. Kerala

കോട്ടയത്ത് 50,000 രൂപയ്ക്ക്മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

image


കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം. അരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത് അസം സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. പിതാവ് ഉൾപ്പെടെ മൂന്നുപേരെ കുമരകം പോലീസ് കസ്റ്റഡിയിൽ എടുത്തു.

കുട്ടിയെ വാങ്ങാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്കായുള്ള അന്വേഷണവും ആരംഭിച്ചു.ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം . കുടുംബത്തിന് ഒപ്പം താമസിക്കുന്ന മറ്റു തൊഴിലാളികളാണ് പോലിസിനെ വിവരം അറിയിച്ചത്.