ഇടുക്കിയിൽ വീട്ടിൽ പ്രസവം: നവജാതശിശു മരിച്ചു;അമ്മയെ ആശുപത്രിയിലേക്കു മാറ്റി
ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറൻകുടിയിലാണ് സംഭവം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നില്ല. പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപ്രതിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
