ചെന്നിത്തല അന്തസുള്ള നേതാവ്; വി ഡി സതീശൻ അഡ്ജസ്റ്റ്മെന്റ് നേതാവ്: വിമർശിച്ച് കെ സുരേന്ദ്രൻ
രമേശ് ചെന്നിത്തലയെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രമേശ് ചെന്നിത്തല നല്ല അന്തസുള്ള നേതാവെന്നും വി ഡി സതീശൻ വെറും അഡ്ജസ്റ്റ്മെന്റ് ആണെന്നും സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാൽ വി ഡി സതീശൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു സുരേന്ദ്രന്റെ വിമർശനം.
മുനമ്പം വിഷയത്തിൽ ലീഗ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ ചർച്ച സുരേന്ദ്രൻ തള്ളിക്കളയുകയും ചെയ്തു. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലാണ് ചർച്ചയെന്നും ഇത് ആളുകളെ കബളിപ്പിക്കലാണെന്നും പറഞ്ഞ സുരേന്ദ്രൻ ദുരുദ്ദേശത്തോടെ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ നീക്കമാണിതെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് ലീഗ് ചർച്ച നടത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു. പാലക്കാട് ഇരട്ടവോട്ട് ചേർത്തത് എൽഡിഎഫ് ആണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി