സംസ്ഥാനത്ത് വീണ്ടും കോളറ; എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ മൂന്നുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്.
വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെയാണ് അണുബാധ ഉണ്ടാകുന്നത്. ഇത് ശരീരത്തിലെ പ്രധാന ധാതുക്കൾ വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ, വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം
