മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി മാതാപിതാക്കൾ

  1. Home
  2. Kerala

മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി മാതാപിതാക്കൾ

child


തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു. 

തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് മനു സഹോദര പുത്രനെ ബിയർ കുടിപ്പിച്ചത്. ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാൻ ഇല്ലെന്നും ബാക്കി കേസ് താൻ നോക്കിക്കോളാം എന്നും പറഞ്ഞ് ബിയർ കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.