ഫിലിം കോൺക്ലേവിലെ വിവാദ പരാമർശം: അടൂരിനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

  1. Home
  2. Kerala

ഫിലിം കോൺക്ലേവിലെ വിവാദ പരാമർശം: അടൂരിനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

Adoor Gopalakrishnan


ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്റെ പ്രസംഗത്തിൽ എസ്ഇ-എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ലെന്നും ഫണ്ട് നിർത്തലാക്കണമെന്നോ, ഫണ്ട് നൽകുന്നത് ശരിയില്ലെന്നോ അടൂർ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തിൽ പറയുന്നത്.സിനിമ നയരൂപീകരണ യോഗത്തിൽ അടൂർ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഒരു കേസ് എടുക്കാൻ സാധിക്കില്ല എന്നുമാണ് നിയമോപദേശത്തിൽ പറയുന്നത്.