പാർട്ടിയിലെ തിരുത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും സജ്ജമാക്കി സിപിഎം

  1. Home
  2. Kerala

പാർട്ടിയിലെ തിരുത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും സജ്ജമാക്കി സിപിഎം

MV Govindan


നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സ്വയം തിരുത്തലിനായി പൊതുജനാഭിപ്രായം തേടാൻ സിപിഎം . വാട്‌സാപ്പ് വഴിയും ഇമെയിൽ വഴിയും സമസ്ത മേഖലയിലുള്ള ജനങ്ങളിൽനിന്ന് അഭിപ്രായം തേടുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ജില്ലാതല നേതാക്കളെ കൂടി ഉൾപ്പെടുത്തി വിപുലീകൃത സംസ്ഥാന സമിതി യോഗം ഓഗസ്റ്റിൽ ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. വലതുപക്ഷവൽക്കരണത്തിന്റെ സ്വാധീനം കേരളത്തിന്റെ ചിന്താ മണ്ഡലത്തിലുമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. puthuvazhikal@gmail.com എന്ന മെയിൽ ഐഡിയിലും +91 79947 77168 എന്ന വാട്‌സാപ്പ് നമ്പറിലും ജനങ്ങൾക്ക് നിർദേശങ്ങൾ അറിയിക്കാം.എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവേ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയിട്ടുണ്ടെങ്കിലും നിർമാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ചില പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിക്കാത്തത് ജനങ്ങളിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. താഴെത്തട്ടിൽ നടത്തിയ പരിശോധനകളിൽ ഈ അസംതൃപ്തി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു