പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകരുത്; വിദ്യാഭ്യാസ മന്ത്രിക്ക് എഐഎസ്എഫിന്റെ തുറന്ന കത്ത്
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ഭാഗമാകരുതെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് (AISF) വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് തുറന്ന കത്ത് നൽകി. ആർഎസ്എസിന്റെ വിഭജനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി കൊണ്ടുവന്നതെന്നും, ദേശീയ വിദ്യാഭ്യാസ നയം (NEP) സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഒളിഞ്ഞ നീക്കമാണിതെന്നും കത്തിൽ എഐഎസ്എഫ് ആരോപിച്ചു.സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ അധികാരങ്ങളിൽ കേന്ദ്രം ഇടപെടാനാണ് ശ്രമിക്കുന്നതെന്നും, കേരളം വർഷങ്ങളായി രൂപപ്പെടുത്തിയെടുത്ത വിദ്യാഭ്യാസ സംസ്‌കാരത്തെ തകർക്കുന്ന നീക്കമാണിതെന്നും എഐഎസ്എഫ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.നേരത്തെ സിപിഐ ഇതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സിപിഐയുടെ വിദ്യാർത്ഥി സംഘമായ എഐഎസ്എഫും വിമർശനം ഉന്നയിച്ചിരിക്കുന്നത്.
