ഇ. വി വാഹനങ്ങൾ വീട്ടിൽ തന്നെ 2 മടങ്ങിലേറെ വേഗത്തിൽ ചാർജ് ചെയ്യാം; ചാർജ്ജിങ് ഉപകരണം പുറത്തിറക്കി
കൊച്ചി ആസ്ഥാനമായ start up Renewgen Innovations Private Limited ജെറ്റ് ഇ.വി (JetEV) ഇ.വി ( EV )ചാർജിംഗ് നെറ്റ് വർക്കിൽ പുതിയ സംഭാവന നൽകുന്നു. ലെവൽ 1, ലെവൽ 2 ഇ.വി ചാർജറുകൾക്കൊപ്പം ജെറ്റ് ഇ.വി ആപ്പും സ്റ്റാർട്ട് അപ്പ് പുറത്തിറക്കി. കോവളം ലീല റാവിസിൽ വച്ചു നടന്ന ഹഡിൽ ഗ്ലോബൽ 2024 ഇവന്റിലായിരുന്നു ചാർജ്ജിങ് ഉപകരണങ്ങൾ പുറത്തിറക്കിയത്.
3.3 KW to 7.4 KW commercial charging ഡിവൈസ് , ഹോട്ടലുകൾ, മാളുകൾ, റിസോർട്ട് ,ഫ്ലാറ്റുകൾ എന്നിവിടങ്ങളിലും സ്ഥാപിക്കാം. വെറും 5950 രൂപ മുതൽ ചാർജിങ് സ്റ്റേഷൻ എന്ന ആശയം നടപ്പിലാക്കാൻ ഈ ഉപകരണങ്ങൾ മൂലം ഇത്തരം സ്ഥാപങ്ങൾക്കു കഴിയും. 7.4 KW റെസിഡന്റിൽ ചാർജർ ഇ.വി വാഹനങ്ങൾ വീട്ടിൽ തന്നെ 2 മടങ്ങിലേറെ വേഗത്തിൽ ചാർജ് ചെയ്യാൻ കാര്യ ക്ഷമമാണ്. ചടങ്ങിൽ എം.ഡി റ്റിന്റോ പീറ്റർ ,സി.റ്റി. ഒ അരുൺ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.