രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി

  1. Home
  2. Kerala

രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി

iffk


രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്. സംവിധായകൻ എം കൃഷ്ണൻ നായരുടെ ചിത്രത്തിന് പകരം, സാഹിത്യകാരൻ എം കൃഷ്ണൻ നായരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. പഴയ സിനിമകളുടെ പ്രദർശന വിഭാഗത്തിലാണ് സംവിധായകന്‍റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. 

1965 ൽ പുറത്തിറങ്ങിയ കാവ്യമേള എന്ന ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൽ സംവിധായകനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സാഹിത്യ നിരൂപകനായ പ്രൊഫ. എം കൃഷ്ണൻ നായരുടെ ചിത്രം മാറി ഉൾപ്പെടുത്തിയത്.