ബലി പെരുന്നാൾ; സംസ്ഥാനത്ത് രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

  1. Home
  2. Kerala

ബലി പെരുന്നാൾ; സംസ്ഥാനത്ത് രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

eid


ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. മേയ് 27, 28 തീയതികളിലാണ് അവധി ബാധകമാകുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഇതോടെ ഈ രണ്ട് ദിവസങ്ങളിലും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ലഭിക്കും. ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതുസേവന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും കുടുംബങ്ങളോടൊപ്പം സമയം ചെലവിടുന്നതിനും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ