പാലിയേക്കര ടോൾ പിരിവിന് ഹൈക്കോടതിയുടെ അനുമതി; നിരക്ക് വർദ്ധിപ്പിക്കരുത്, ജനപ്രയാസങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശം

  1. Home
  2. Kerala

പാലിയേക്കര ടോൾ പിരിവിന് ഹൈക്കോടതിയുടെ അനുമതി; നിരക്ക് വർദ്ധിപ്പിക്കരുത്, ജനപ്രയാസങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശം

paliakkara toll


പാലിയേക്കര ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടോൾ നിരക്ക് വർധിപ്പിക്കരുതെന്നും പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി അറിയിച്ചു. ടോൾ വിഷയത്തെക്കുറിച്ചുള്ള പരിശോധന തുടരുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

സർവീസ് റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതായി ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി 72 ദിവസത്തെ വിലക്ക് നീക്കിയത്. ആഗസ്റ്റ് 2നാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചിരുന്നത്.
ടോൾ പിരിവ് പുനരാരംഭിച്ചതിനെത്തുടർന്ന് പാലിയേക്കര ടോൾപ്ലാസയിൽ സുരക്ഷ ശക്തമാക്കി. ഏകദേശം 50 പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു.

ടോൾ നിരക്ക് കുറയ്ക്കാനുള്ള അധികാരം ദേശീയപാത അതോറിറ്റിക്കാണെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദേശീയപാത നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നും കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി.
ഒക്ടോബർ 10നായിരുന്നു കേസ് അവസാനമായി പരിഗണിച്ചത്. അന്ന് ടോൾ നിരക്ക് കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിർദേശിച്ചിരുന്നു. നാല് വരിപ്പാതമായിരിക്കെ സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്നത് എത്രത്തോളം യുക്തിയുള്ളതാണെന്ന കാര്യത്തിലും