ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന് പുനർ നിയമനം
ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന് പുനർ നിയമനം. മറ്റന്നാൾ കാലാവധി തീരാനിരിക്കെയാണ് ഗവർണ്ണറുടെ നിയമനം. സെർച്ച് കമ്മിറ്റി വെക്കാതെയാണ് പുനർ നിയമനം. സെർച്ച് കമ്മിറ്റിയുണ്ടാക്കിയുള്ള വിജ്ഞാപനം പിൻവലിച്ചാണ് പുനർ നിയമനം. സർക്കാരിന്റെ അപേക്ഷയിൽ സെർച്ച് കമ്മിറ്റി രൂപീകരണം ഹൈക്കോടതി തടഞ്ഞിരുന്നു. 2019 ഒക്ടോബറിലാണ് ആരോഗ്യ സർവ്വകലാശാല വി സി യായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്.