സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

  1. Home
  2. Kerala

സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

rain alert


കേരളത്തിൽ അടുത്ത നാല് ദിവസം വ്യാപകമായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്.

നാളെ എറണാകുളത്ത് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (16/10/2025) മുതൽ 20/10/2025 വരെയും; കർണാടക തീരത്ത് 17/10/2025 മുതൽ 20/10/2025 വരെ തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു