ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം : വിധി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  1. Home
  2. Kerala

ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം : വിധി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ramesh chennithala          


ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി വിശദമായി പരിശോധിച്ച ശേഷം മറ്റു നിയമവഴികൾ തേടുമെന്നും മന്ത്രി വ്യക്തമാക്കി.സമാനതകളില്ലാത്ത ആക്രമണമാണ് സംഭവിച്ചതെന്ന് മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിരീക്ഷണങ്ങൾ വിശദമായി പരിശോധിക്കുമെന്നും, ആവശ്യമായാൽ ഡിജിപിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലാ സെഷൻസ് കോടതി അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. വധശ്രമം (IPC 308) നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും റിപ്പോർട്ടുണ്ട്