യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിനായി ഇടപ്പെട്ട് സുരേഷ് ഗോപി
യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്. റഷ്യയിൽ കുടുങ്ങിയവരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി റഷ്യയിൽ കുടുങ്ങിയ തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായി അധികാരികളുമായി സംസാരിച്ചു. ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ ലഭിച്ചത്. ഇന്നലെ തന്നെ എംബസ്സിക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയിൽ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പിന്നെയാണ് അവിടെ കുടുങ്ങിയ കാര്യം മനസ്സിലായത്. മലയാളി ഏജന്‍റ് ഇരുവരെയും വഞ്ചിക്കുകയായിരുന്നു. കൂലിപ്പട്ടാളത്തിനൊപ്പം ഇവരെ അകപ്പെടുത്തി. യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ൻ, കുടുംബത്തിന് അയച്ച അവസാന സന്ദേശം. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കണമെന്നാണ് ഇരുവരുടെയും വീട്ടുകാരുടെ അപേക്ഷ.