ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രകോപനം സുകാന്തിന്റെ ഫോൺ കോൾ;സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും

  1. Home
  2. Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രകോപനം സുകാന്തിന്റെ ഫോൺ കോൾ;സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും

kerala police expanded their search for sukanth suresh


ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ  പ്രേരിപ്പിച്ചതെന്ന് പൊലീസ്.യുവതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലന്നും കേസ് അന്വേഷിച്ച ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതിനിടെ സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും പോലീസ് വ്യാപിപ്പിച്ചു. രണ്ടു സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്ഥാനങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്. യുവതിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും പൊലീസിനു ലഭിച്ചിട്ടില്ല.പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ല എന്നാൽ പോലീസ് വിലയിരുത്തൽ.