കാസർകോട് മുടിവെട്ടാനെത്തിയ ബാലനെ പീഡിപ്പിക്കാൻ ശ്രമം: അതിഥിത്തൊഴിലാളി അറസ്റ്റിൽ; ബാർബർ ഷോപ്പ് ആക്രമിച്ചു തകർത്തു

  1. Home
  2. Kerala

കാസർകോട് മുടിവെട്ടാനെത്തിയ ബാലനെ പീഡിപ്പിക്കാൻ ശ്രമം: അതിഥിത്തൊഴിലാളി അറസ്റ്റിൽ; ബാർബർ ഷോപ്പ് ആക്രമിച്ചു തകർത്തു

   rape case


കണ്ണൂർ ചന്തേരയിൽ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ.സംഭവത്തിൽ ബാർബർ ഷോപ്പ് തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് തകർത്തത്.ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിലാണ് സംഭവം .ഞായറാഴ്ച വൈകിട്ട് പിതാവിനൊപ്പം മുടി മുറിക്കാനെത്തിയ കുട്ടിയെ ഷോപ്പിൽ ഇരുത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയ സമയത്താണ് അതിഥിത്തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു. പോക്സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്.