കേരളം പനിക്കിടക്കയിൽ; 24 മണിക്കൂറിൽ പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേർ
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10,853 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. ഇവിടെ മാത്രം 2,117 പേർ ചികിത്സ തേടി. തൃശൂരിൽ 1,062 പേരും, പാലക്കാട് 970 പേരും, തിരുവനന്തപുരത്ത് 829 പേരും, കോഴിക്കോട്ട് 862 പേരും ചികിത്സ തേടി. കണ്ണൂർ ജില്ലയിൽ 746 പേരും കാസർഗോഡ്, എറണാകുളം ജില്ലകളിൽ 804 പേരും ചികിത്സ തേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
മറ്റ് പകര്‍ച്ച വ്യാധി വ്യാപനവും ആശങ്കയാകുന്നുണ്ട്. ഇന്നലെ മാത്രം 109 പേർക്ക് ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി രണ്ട് പേർക്ക് മലേറിയയും കണ്ടെത്തി.ഇന്നലെ 11 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 342 ഡെങ്കിപ്പനി കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 2,796 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 15 പേർ മരിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.ഇതുവരെ 132 പേർക്കാണ് .ആറു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് 132 പേര്‍ക്കുമാണ്.
സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും ഷിഗെല്ല മൂലമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്ക് ഷിഗല്ല സംശയമുണ്ട്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
