കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് മന്ത്രി വി എൻ വാസവൻ ധനസഹായം കൈമാറി
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. 10 ലക്ഷം രൂപയാണ് കൈമാറിയത്. മന്ത്രി വി എൻ വാസവൻ നേരിട്ടെത്തിയാണ് തുക കൈമാറിയത്
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജിന്റെ വാർഡിലെ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. മകൾ നവമിക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി ചെറിയ പരുക്ക് പറ്റിയിരുന്നു
