ഹർത്താൽ: 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി, 25 ലക്ഷം രൂപയുടെ നഷ്ടം

  1. Home
  2. Kerala

ഹർത്താൽ: 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി, 25 ലക്ഷം രൂപയുടെ നഷ്ടം

KSRTC


പോപ്പുലർ ഫ്രണ്ട് ഹർത്താലിൻറെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്‌മെൻറ് അവകാശപ്പെട്ടു.

അതേസമയം സമരങ്ങളിൽ ഇരയാകുന്നത് കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരുമാണെന്നും അതുകൊണ്ട് തന്നെ ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആർ ടി സി അധികൃതർ രംഗത്തെത്തിയിരുന്നു. കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു അപേക്ഷ.