മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശേരിയും ബി.ജെ.പിയിൽ ചേർന്നു; സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു
സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.
പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കും. രണ്ടര വർഷം മുമ്പുള്ള ഒരു പരാതിയിൽ ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്, മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു
മംഗലപുരം ഏരിയയി ലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരി പറഞ്ഞു.ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്ത്രോതസിനെ കുറിച്ചും പറയാനുണ്ട്.എല്ലാം പിന്നാലെ വെളിപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു