മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ; വിലക്ക് പത്തനംതിട്ട ജില്ലയിൽ

  1. Home
  2. Kerala

മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ; വിലക്ക് പത്തനംതിട്ട ജില്ലയിൽ

LORRY

മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പിൽ പറയുന്നു.