അറിയിപ്പ്; പി.എസ്.സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം

  1. Home
  2. Kerala

അറിയിപ്പ്; പി.എസ്.സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം

image


കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 527/2024) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി നടക്കാനിരിക്കുന്ന പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 01.30 മുതൽ 03.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം വന്നിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ (സെന്റർ നമ്പർ 1290) ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, കായംകുളം എന്ന പരീക്ഷാ കേന്ദ്രം ലഭിച്ച രജിസ്റ്റർ നമ്പർ 1271201 മുതൽ 1271400 വരെയുള്ള ഉദ്യോഗാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയുമായി ഗവണ്മെന്റ് വുമൺസ് പോളിടെക്നിക് കോളേജ് കായംകുളം 690502 (സെന്റർ നമ്പർ 1290) എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.

കേരള വന ഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജരുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഓഗസ്റ്റ് 14-ന് രാവിലെ പത്ത് മണിക്ക് കെ.എഫ്.ആർ.ഐയുടെ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം നടത്തുക. സസ്യശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, വനശാസ്ത്രം എന്നിവയിലൊന്നിൽ പി.എച്ച്.ഡി, ഔഷധ സസ്യങ്ങളുടെയും വനവത്കരണത്തിന്റെയും മേഖലയിൽ പ്രശസ്ത സ്ഥാപനത്തിലോ സർവകലാശാലയിലോ ഗവേഷണം, പരിശീലനം, ഭരണനിർവഹണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പരിചയം എന്നിവയാണ് അത്യാവശ്യ യോഗ്യത.വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള കഴിവ്, കാർഷിക വനവത്കരണം, ഔഷധ സസ്യങ്ങളുടെ കൃഷി, വിപണനം എന്നിവയിലും ഔഷധസസ്യ മേഖലകളുമായി ബന്ധപ്പെട്ട പരിശീലനം, വർക്ക്‌ഷോപ്പുകൾ നടത്തുന്നതിലുമുള്ള പരിചയം എന്നിവ അഭികാമ്യ യോ