ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു

  1. Home
  2. Kerala

ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു

image


ഇടുക്കിയിൽ എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ മരണപ്പെട്ടു. കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്ന മറിയാമ്മ എന്ന 82 കാരിയാണ് മരണപ്പെട്ടത്.കൊച്ചു കരിമ്പൻ സ്വദേശിയായ ഇവർ.കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞമാസം 30 നാണ് പനി ബാധിച്ച് മറിയാമ്മ ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു